‘ഇത് ഇന്ദ്രൻസ് തന്നെയാണോ എന്ന് പലപ്പോഴും അത്ഭുതപ്പെട്ടു’; മലയാളത്തിന്റെ പ്രിയ നടനെ പുകഴ്ത്തി സൂര്യ

മലയാളത്തിന്റെ പ്രിയ നടൻ Indransനെ പുകഴ്ത്തി തമിഴ് താരം Suriya നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒരുകാലത്ത് കടുത്ത ബോഡി ഷേമിങ്ങിന് ഇരയായ വ്യക്തിയാണ് ഇന്ദ്രൻസ് എന്നും, ഇന്ന് വ്യത്യസ്തമായ വേഷപ്പകർച്ചകളിലൂടെ എല്ലാവരെയും വിസ്മയിപ്പിക്കുന്ന മഹാനടനാണ് അദ്ദേഹമെന്നും സൂര്യ പറഞ്ഞു.
ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം Karuppuയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സൂര്യയുടെ പരാമർശം. ചിത്രത്തിൽ ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
പരിപാടിക്കിടെ ഇന്ദ്രൻസിനെക്കുറിച്ച് സൂര്യ പറഞ്ഞത് ഇങ്ങനെ:
“ഞാൻ ദേശീയ അവാർഡ് വാങ്ങുന്ന വേളയിലാണ് ഇന്ദ്രൻസിനെയും പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരുകാലത്ത് കടുത്ത ബോഡി ഷേമിങ്ങിന് ഇരയായ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ ഇന്ന് യൂട്യൂബ് തുറന്നാൽ, ഓരോ സിനിമയിലും വ്യത്യസ്തമായ വേഷപ്പകർച്ചകളിലൂടെ നമ്മളെ വിസ്മയിപ്പിക്കുന്ന ഒരു മഹാനടനെയെയാണ് നമുക്ക് കാണാൻ കഴിയുന്നത്.”
ഓരോ കഥാപാത്രങ്ങളും കണ്ട് പലപ്പോഴും “ഇത് ഇന്ദ്രൻസ് തന്നെയാണോ” എന്ന് അവിശ്വസനീയതയോടെ നോക്കിനിന്നിട്ടുണ്ടെന്നും സൂര്യ തുറന്നുപറഞ്ഞു.



