ദീപാ ദാസ് മുൻഷി ഇന്ന് കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനത്തിനിടെ നിർണായക നീക്കം

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഇന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്നു. ഇന്ന് വൈകിട്ട് ഡൽഹിയിൽ നിന്ന് വിമാനം കയറി അവർ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിലാണ് ദീപാ ദാസ് മുൻഷിയുടെ കേരള സന്ദർശനം ശ്രദ്ധേയമാകുന്നത്. കേരളത്തിലെത്തിയ ശേഷം അവർ മുസ്ലിം ലീഗുമായി ചർച്ച നടത്താനിടയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ദീപാ ദാസ് മുൻഷിയോടൊപ്പം ഡൽഹിയിലുണ്ടായിരുന്ന കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും കേരളത്തിലേക്ക് മടങ്ങും. ഇവർ വൈകിട്ട് ആറരയോടെ തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം.

ഇതിനിടെ മുഖ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ട് മറ്റു ചർച്ചകൾ എല്ലാം പൂർത്തിയായെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം തിരുവനന്തപുരത്ത് വച്ച് നടക്കാമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

അതേസമയം, ചർച്ചകൾ പൂർത്തിയായെന്നും മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നുമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button