CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 85.2% വിജയം, തിരുവനന്തപുരം മേഖല മുന്നിൽ

തിരുവനന്തപുരം: സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വർഷം മൊത്തം വിജയശതമാനം 85.2 ആയി രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തേക്കാൾ ഇത് 3.19 ശതമാനം കുറവാണ്.

മേഖലാടിസ്ഥാനത്തിൽ തിരുവനന്തപുരം 95.62 ശതമാനം വിജയം നേടി ഒന്നാം സ്ഥാനത്തെത്തി. ചെന്നൈ, ബംഗളൂരു മേഖലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, results.cbse.in എന്നിവ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കർ, ഉമാംഗ് ആപ്പ് എന്നിവ വഴിയും ഫലം ലഭ്യമാണ്.

ഇത്തവണ 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളും ഉൾപ്പെടുന്നു. ആൺകുട്ടികളേക്കാൾ 6.73 ശതമാനം കൂടുതൽ വിജയമാണ് പെൺകുട്ടികൾ നേടിയത്.

മേഖലകളിൽ ഏറ്റവും കുറവ് വിജയശതമാനം പ്രയാഗ്‌രാജിൽ രേഖപ്പെടുത്തി. അവിടെ 72.43 ശതമാനമാണ് വിജയം.

ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു പരീക്ഷകൾ നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button