എയർ ഇന്ത്യ വിമാന അപകടം അന്വേഷിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ

മൂന്ന് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട്‌ സമർപ്പിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ

എയർ ഇന്ത്യ വിമാന അപകടം അന്വേഷിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. മൂന്ന് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട്‌ സമർപ്പിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ. എന്താണ് അപകടത്തിന് കാരണം എന്ന് സമിതി പരിശോധിക്കും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നിർദ്ദേശങ്ങൾ സമിതി നൽകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ജോയിന്റ് സെക്രട്ടറി തലത്തിൽ കുറയാത്ത ഉദ്യോഗസ്ഥരും സമിതിയും ഉണ്ട്.

അതേസമയം, അഹമ്മദാബാദ് വിമാനാപകടത്തിലെ അന്വേഷണം ഇന്നും തുടരും. ബ്ലാക്ക് ബോക്സ്‌ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്കാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നീങ്ങുന്നത്. കോക്പിറ്റ് വോയിസ് റെക്കോര്‍ഡും ഫ്‌ളൈറ്റ് ഡേറ്റകള്‍ ഉള്‍പ്പെടെ ബ്ലാക്ക് ബോക്‌സ് ലഭിക്കുന്നതിലൂടെ വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ.

ഡി വി ആർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ അന്വേഷണ സംഘം ഇന്ന് അഹമ്മദാബാദിൽ എത്തിച്ചേരും. അതേസമയം ഡിഎൻഎ പരിശോധനകൾ വേഗത്തിൽ ആക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനക്കായി ഇന്ന് ഹാജരാകും. മറ്റു രാജ്യങ്ങളിൽ നിന്ന് ഉള്ള പൗരന്മാരുടെ കുടുംബാംഗങ്ങളും ഇന്ന് എത്തിച്ചേർന്നേക്കും. 294 പേർക്കാണ് അപകടത്തിൽ ജീവൻ പൊലിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *