എഐക്ക് അമിത നിയന്ത്രണം വേണ്ട; കമ്പനികൾ സ്വയം നിയന്ത്രിക്കണം: ട്രംപ്

വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തരം നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, എഐ കമ്പനികൾ ശക്തമായ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

വൈറ്റ് ഹൗസിൽ നടന്ന എഐ ഉച്ചകോടിയിൽ പ്രമുഖ ടെക് കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, സത്യ നാദെല്ല, ജെൻസൻ ഹുവാങ്, ജെഫ് ബെസോസ്, സാം ആൾട്ട്മാൻ തുടങ്ങിയ പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുത്തു.

എഐ മേഖലയിലെ സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള ‘Joint Commitment on Frontier Responsibilities’ എന്ന കരാറിൽ ഒപ്പുവച്ചതായും ട്രംപ് പ്രഖ്യാപിച്ചു. എഐ മേഖലയ്ക്ക് സ്വയം നിയന്ത്രണം ഉറപ്പാക്കുന്നതിനുള്ള ‘മോറലി ബൈൻഡിംഗ്’ കരാറായാണ് ഇതിനെ അവതരിപ്പിച്ചത്.

“ഇത് ഒരു തരത്തിൽ ഭരണഘടന പോലെയാണ്. ലോകത്തിലെ ഏറ്റവും വലിയ ആളുകൾ ഇതിൽ ഒപ്പുവച്ചിട്ടുണ്ട്. പ്രസിഡന്റെന്ന നിലയിൽ ഞാനും ഒപ്പുവച്ചു. ഇത് യഥാർത്ഥത്തിൽ ഒരു സംരക്ഷണ സംവിധാനമാണ്,” ട്രംപ് പറഞ്ഞു.

എഐ സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കിടെ സുരക്ഷ, ഉത്തരവാദിത്തം, നിയന്ത്രണം എന്നിവ സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button