പ്രണയത്തെക്കുറിച്ച് അമ്മയോട് തുറന്നുപറഞ്ഞ് രാഹുൽ ഗാന്ധി; ‘അവളിപ്പോൾ എന്റെ സുഹൃത്താണ്’!

ന്യൂഡൽഹി: തന്റെ പ്രണയത്തെക്കുറിച്ച് മനസുതുറന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. മുൻ കാമുകിയുമൊത്ത് കേംബ്രിഡ്‌ജിലെ ഒരു ഭക്ഷണശാലയിൽ പോയതിനെക്കുറിച്ചാണ് രാഹുൽ പറഞ്ഞത്. സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോംഗിംഗ് ഏ ജേർണി ഓഫ് ലവിന്റെ’ പ്രകാശനച്ചടങ്ങിലായിരുന്നു രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്റെ മാതാപിതാക്കളെക്കുറിച്ച് ധാരാളം ഐതിഹ്യങ്ങൾ ഉണ്ടായിരുന്നു. അത്തരം കഥകളിലൊന്ന് വാഴ്സിറ്റി റെസ്റ്റോറന്റിൽ അവർ കണ്ടുമുട്ടിയതിനെക്കുറിച്ചായിരുന്നു. വർഷങ്ങൾക്ക് ശേഷം കേംബ്രിഡ്ജിൽ ഉണ്ടായിരുന്ന സമയം ഞാൻ എന്റെ കാമുകിയോട് പറഞ്ഞു നമുക്ക് വാഴ്സിറ്റി റെസ്റ്റോറന്റിലേയ്ക്ക് പോകാമെന്ന്. എന്റെ മാതാപിതാക്കൾ എവിടെയാണ് കണ്ടുമുട്ടിയതെന്ന് കാണാൻ ഞാൻ ആഗ്രഹിച്ചു.ഞാൻ അവിടെ ഇരുന്നു.

പിന്നാലെ അവർ മെനു കൊണ്ടുവന്നു. അപ്പോൾ ഞാൻ പറഞ്ഞു, എന്റെ മാതാപിതാക്കൾ കണ്ടുമുട്ടിയത് ഈ റെസ്റ്റോറന്റിലാണെന്ന്. അദ്ദേഹം എന്നെ നോക്കിയിട്ട് പറഞ്ഞു, ഓ, അവരാണോ? എനിക്ക് അവരെ അറിയാം എന്ന്. അപ്പോൾ ഞാൻ ചോദിച്ചു, അവരെക്കുറിച്ച് എന്താണ് അറിയാവുന്നതെന്ന്. അദ്ദേഹം പറഞ്ഞു, നിങ്ങൾ ആരെക്കുറിച്ചാണ് പറയുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം എന്ന്’-ഇതായിരുന്നു ചടങ്ങിൽ രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്.

തുടർന്ന് കാമുകിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവൾ ഇപ്പോൾ തന്റെ സുഹൃത്താണെന്നായിരുന്നു രാഹുലിന്റെ മറുപടി.ഇറ്റലിയിലെ ബാല്യകാലവും രാജീവ് ഗാന്ധിയുടെ ഭാര്യയായി ഇന്ത്യയിലെത്തിയതും ദേശീയ രാഷ‌്‌ട്രീയത്തിൽ നിർണായക പങ്കുവഹിച്ചതുമെല്ലാമാണ് ‘ബിലോംഗിംഗ് ഏ ജേർണി ഓഫ് ലവിൽ’ വിവരിക്കുന്നത്. ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പ്രസാധകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button