തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ സമരം നൂറാം ദിവസത്തിലേക്ക്. ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലിൽ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം.
ആശമാരുടെ സംസ്ഥാനതല രാപ്പകൽ സമരയാത്രയിലും പന്തം കൊളുത്തി പ്രകടനം നടത്തും. സമര യാത്രയുടെ 16-ാം ദിവസമായ ഇന്ന് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം ഇതിനോടകം പൂർത്തിയായി. ജൂൺ 17ന് തിരുവനന്തപുരത്താണ് സമാപനം.
Also Read: രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക്; തുടര്‍ഭരണമെന്ന ചരിത്രനേട്ടം ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് എല്‍ഡ്എഫ്
ഓണറേറിയം വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്. സർക്കാർ പിടിവാശി ഒഴിവാക്കണമെന്ന് സമരസമിതി നേതാവ് എം.എ ബിന്ദു പറഞ്ഞു