4 മാസം നീണ്ട നിർമാണം, പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യൻ ശൈലി! അനിരുദ്ധ്–കാവ്യ മാരൻ വിവാഹക്ഷണക്കത്തിലെ ആഡംബര രഹസ്യങ്ങൾ പുറത്ത്!

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരനും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സിനിമാ, കായിക ലോകങ്ങളിൽ ഏറെ ചർച്ചയാകുന്നത്. വരുന്ന നവംബറിൽ ഗ്രീസിൽ വെച്ച് ഇവരുടെ വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടയിലാണ് ഈ ഹൈപ്രൊഫൈൽ വിവാഹത്തിന്റെ മനോഹരമായ ക്ഷണക്കത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ തരംഗമായി മാറിയിരിക്കുന്നത്.

സാധാരണയായി കാണുന്ന പരമ്പരാഗത വിവാഹക്കാർഡുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ഒരു ആഭരണപ്പെട്ടി പോലെ എക്കാലത്തും സൂക്ഷിച്ചുവെക്കാവുന്ന ആഡംബര സമ്മാനപ്പെട്ടിയുടെ മാതൃകയിലാണ് ഈ ക്ഷണക്കത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യൻ കലാശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പെട്ടിയുടെ പുറംഭാഗം ഒരുക്കിയിരിക്കുന്നത്. സങ്കീർണ്ണമായ കൊത്തുപണികൾ വിന്റേജ് ഭംഗി നൽകുമ്പോൾ, മനോഹരമായ ഐവറി, പൗഡർ ബ്ലൂ നിറങ്ങൾ ഇതിന് രാജകീയമായ ക്ലാസിക് ലുക്ക് കൂടി പകരുന്നുണ്ട്. പ്രശസ്ത വെഡ്ഡിങ് കാർഡ് ഡിസൈനർ രഞ്ജനി അയ്യങ്കാറാണ് ഈ അതിമനോഹരമായ ക്ഷണക്കട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട യാതൊരുവിധ കഥകളോ ചിത്രങ്ങളോ കറ്റിൽ ഉൾപ്പെടുത്തുന്നതിന് പകരം, വിവാഹശേഷവും അതിഥികൾക്ക് ഒരു നല്ല ഓർമ്മയായി എന്നെന്നേക്കുമായി സൂക്ഷിക്കാവുന്ന ഒന്നായിരിക്കണം ക്ഷണക്കത്ത് എന്ന അനിരുദ്ധിന്റെയും കാവ്യയുടെയും ആഗ്രഹമാണ് ഇത്തരത്തിലുള്ള വേറിട്ട രൂപകൽപ്പനയ്ക്ക് കാരണമായത്. കൊത്തുപണികളോടുകൂടിയ ഈ അദ്വിതീയമായ തടിപ്പെട്ടി നിർമിച്ചെടുക്കാൻ മാത്രം ഏകദേശം നാലു മാസത്തോളം സമയമെടുത്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്തായാലും വിവാഹത്തിന്റെ മറ്റ് ഒരുക്കങ്ങൾ സജീവമാകുന്നതിനിടയിൽ ആഡംബരവും കലാപരമായ മികവും ഒത്തുചേരുന്ന ഈ ക്ഷണക്കത്ത് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button