ജമ്മുമേഖലയില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡോണ്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു.

ജമ്മു കശ്മീരിലെ വിമാനത്താവളത്തിന് നേരെ പാകിസ്ഥാന്റെ ആക്രമണ ശ്രമം. ജമ്മുവിലെ സാമ്പ ജില്ലയിൽ കനത്ത വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജമ്മുവിലെ ചന്നി പ്രദേശത്ത് റോക്കറ്റുകൾ പതിച്ചു. ജമ്മു മേഖലയിൽ പാകിസ്ഥാൻ തൊടുത്തുവിട്ട എട്ട് മിസൈലുകളും അമ്പത് ഡ്രോണുകളും ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ആക്രമണങ്ങളെത്തുടർന്ന് പ്രദേശത്ത് പൂർണമായ വൈദ്യുതി തടസ്സപ്പെട്ടു. ജമ്മു നഗരത്തിൽ മൊബൈൽ സേവനങ്ങളും പ്രവർത്തിക്കുന്നില്ല. അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുവിൽ തുടർച്ചയായ അപായ സൈറണുകൾ മുഴങ്ങുകയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശക്തമായ തിരിച്ചടി നൽകിയതായി സൈന്യം അറിയിച്ചു. ജമ്മു എയർസ്ട്രിപ്പ് കേന്ദ്രീകരിച്ചും പാകിസ്ഥാൻ ആക്രമണം നടത്തി. ഡ്രോൺ ആക്രമണവും തുടരുന്നതായി സൈന്യം.

റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു; 7 പാക് വ്യോമസേന ഉദ്യോഗസ്ഥർ മരിച്ചു, ലാഹോർ വാൾട്ടൺ എയർബേസിൽ ഇന്ത്യൻ ഡ്രോൺ ആക്രമണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *