റിസോർട്ട് വിവാദത്തിൽ മൗനം തുടർന്ന് ഇ.പി. ജയരാജൻ; മാധ്യമങ്ങളോട് ‘കാണാം’ എന്ന് മാത്രം മറുപടി

റിസോർട്ട് വിവാദത്തിൽ പ്രതികരിക്കാതെ സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. കൊച്ചിയിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ കൈകൂപ്പി ‘കാണാം’ എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിനിടെ, റിസോർട്ട് ആരോപണത്തെ പരിഹസിച്ച് പി. ജയരാജന്റെ മകൻ ജെയിൻ രാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. സ്വന്തമായി ‘പൂൾ’ നിർമ്മിക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ട് നാട്ടിലെ അമ്പലക്കുളത്തിൽ നിന്ന് എടുത്ത ചിത്രമെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പരിഹാസം ഉയർത്തിയത്.

ഇടുക്കിയിലെ മാങ്കുളത്ത് സ്വർണക്കടത്തുകാരനുമായി ചേർന്ന് പി. ജയരാജൻ റിസോർട്ട് നടത്തുന്നുവെന്ന് ആരോപിച്ച് ഇ.പി. ജയരാജൻ പാർട്ടിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ജെയിൻ രാജിന്റെ പ്രതികരണം. റിസോർട്ടിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പി. ജയരാജൻ പങ്കെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും, ഇക്കാര്യം ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പി. ശശിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പി. ജയരാജനാണെന്നും സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളും ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ നൽകിയ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

നേരത്തെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പി. ജയരാജൻ നൽകിയ പരാതിയിലും പാർട്ടി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. നിലവിൽ, ഇ.പി. ജയരാജന്റെ പരാതിയിലും വൈദേകം റിസോർട്ട് ആരോപണത്തിലും വിശദമായ അന്വേഷണം നടത്താൻ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെയാണ് ഇതിനായി പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button