കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും പിഴയും

തൃശൂർ : കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയെ ഒരു വർഷം തടവിന് ശിക്ഷിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. 50000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നത പ്രദർശനം നടത്തിയ കേസിലാണ് ശിക്ഷ .

2022ലാണ് കേസിന് ആസ്പദമായ സംഭവം. അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്ത് വച്ച് വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. അപ്പീൽ ഒരു മാസത്തിനകം നൽകാൻ കോടതി സമയമനുവദിച്ചു. ശ്രീജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു,​ കേസിൽ സിസി ടിവി ദൃശ്യങ്ങളാണ് തെളിവായത്.

കറുത്ത കാറിലെത്തിയ ആൾ എന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയഅന്വേഷണത്തിനൊടുവിൽ ശ്രീജിത്ത് രവി പിടിയിലായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങി. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button