ടൊവിനോയ്ക്ക് നന്ദി പറഞ്ഞ് സൂര്യ; ‘സീൻ’ സിനിമയിലെ വിക്ടറിന്റെ ടീസർ പുറത്ത്!

‘സീൻ’ സിനിമയിൽ അതിഥി താരമായി എത്തിയ ടൊവിനോ തോമസിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് നടൻ സൂര്യ. ചിത്രത്തിൽ ‘വിക്ടർ’ എന്ന സൈക്കോ കില്ലറുടെ വേഷത്തിലാണ് ടൊവിനോ എത്തിയത്. വിക്ടറിന്റെ ക്യാരക്ടർ വെളിപ്പെടുത്തുന്ന പുതിയ ടീസർ പങ്കുവെച്ചുകൊണ്ടാണ് സൂര്യ തന്റെ കടപ്പാട് അറിയിച്ചത്. വലിയ മനസ്സോടും സ്നേഹത്തോടും കൂടിയാണ് ടൊവിനോ ഈ പ്രോജക്ടിന്റെ ഭാഗമായതെന്നും, അത് സിനിമയ്ക്ക് നൽകിയ ഗുണം വാക്കുകളിൽ ഒതുക്കാൻ കഴിയില്ലെന്നും സൂര്യ കുറിച്ചു.

ടൊവിനോയ്ക്ക് പുറമെ മലയാള സിനിമാ ലോകത്തുനിന്ന് ‘സീനി’ന്റെ ഭാഗമായ സഹതാരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും സൂര്യ പ്രത്യേക നന്ദി രേഖപ്പെടുത്തി. മലയാള സിനിമയ്ക്കുള്ള തങ്ങളുടെ ഒരു കൊച്ചു പ്രണയലേഖനമാണ് ഈ ചിത്രമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

‘ആവേശം’ എന്ന വൻ വിജയത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നസ്‍ലിൻ, നസ്രിയ, ലാൽ തുടങ്ങി നിരവധി മലയാളി താരങ്ങളാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. അഭിനേതാക്കൾക്ക് പുറമെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരിലും ഭൂരിഭാഗം പേർ മലയാളികളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button