സ്വർണവിലയിൽ നേരിയ ഇടിവ്; പവന് ഇന്ന് 760 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,145 രൂപയായി. ഒരു പവൻ സ്വർണത്തിന് 760 രൂപ കുറഞ്ഞ് 1,13,160 രൂപയായി.
ഇന്നലെ ഗ്രാമിന് 110 രൂപ വർധിച്ച് 14,240 രൂപയും പവന് 880 രൂപ വർധിച്ച് 1,13,920 രൂപയുമായിരുന്നു വില. ഇതിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവുണ്ടായത്.
ഓഗസ്റ്റ് 24ന് ഗ്രാമിന് 15,030 രൂപയും പവന് 1,20,240 രൂപയുമായിരുന്നു സ്വർണവില. എന്നാൽ പിന്നീട് തുടർച്ചയായി വില താഴേക്കിറങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്.
രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ രാജ്യാന്തര സ്വർണവിലയിൽ ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്ക ഉയർത്തിയതും ഉയർന്ന പലിശനിരക്ക് തുടരുമെന്ന പ്രതീക്ഷ ശക്തമായതും രാജ്യാന്തര സ്വർണവിലയെ സ്വാധീനിച്ചു.
ഫെഡറൽ റിസർവിന്റെ പലിശനയം, ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, യുഎസ് ബോണ്ട് യീൽഡുകൾ, തൊഴിൽ വിപണി കണക്കുകൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
വെള്ളിവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയാണ് വില. 10 ഗ്രാമിന് 2,550 രൂപയും 100 ഗ്രാമിന് 25,500 രൂപയുമാണ്. ഒരു കിലോഗ്രാം വെള്ളിക്ക് ഇന്ന് 2,55,000 രൂപ നൽകണം.



