വാർത്തകൾ നീക്കം ചെയ്തതിൽ സാങ്കേതിക പിഴവ്; 16 വാർത്തകൾ പുനഃസ്ഥാപിച്ച് മെറ്റ

തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പൊലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ. പൊലീസോ കോടതിയോ പരാതിയോ ഉത്തരവോ നൽകിയിരുന്നില്ലെന്നും നീക്കം ചെയ്ത 16 വാർത്തകൾ പുനഃസ്ഥാപിച്ചതായും മെറ്റ വ്യക്തമാക്കി.

വാർത്തകൾ നീക്കം ചെയ്തത് മെറ്റയുടെ ഓട്ടോമേറ്റഡ് സാങ്കേതിക പിഴവ് മൂലമാണെന്നും കമ്പനി വിശദീകരിച്ചു. പൊലീസ് ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്കാണ് മെറ്റ രേഖാമൂലം മറുപടി നൽകിയത്.

സൈബർ ഡിവിഷൻ എസ്.പി. അങ്കിത് ആഗോകാണ് മെറ്റയ്ക്ക് കത്ത് നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന വിശദീകരണങ്ങളാണ് മെറ്റ നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button