മധുരമീ ജീവിതത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന മധുരമീ ജീവിതം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളില്‍ എത്തും. മാത്യു സ്‌കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും നിര്‍വഹിക്കുന്നത് ശ്രീലാല്‍ പ്രകാശന്‍ ആണ്. സഹനിര്‍മ്മാതാക്കള്‍ ഡോ. ശ്രീകുമാര്‍ ജെയും ശ്രീശന്‍ പ്രകാശനും ആണ്.

സിദ്ദീഖിന്റെ കരിയറിലെ 351-മത് ചിത്രം കൂടിയാണിത്. സിദ്ദീഖ് റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ ചന്തുമേനോന്‍ എന്ന പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ വിനയാ പ്രസാദ് മാധവി എന്ന അധ്യാപിക ആകുന്നു. കൂടാതെ ജോണി ആന്റണി, റോയ്‌സെബാസ്റ്റ്യന്‍, പൂജിത മേനോന്‍, ദിനേഷ് പണിക്കര്‍, അന്‍സല്‍ പള്ളുരുത്തി, മറീന മൈക്കിള്‍ , ഗായത്രി സുരേഷ്, ദില്‍ഷ പ്രസന്നന്‍, ഡേവിഡ്, വിവേക്ശ്രീ,ജനിക എസ് ലാല്‍,
ദുര്‍ഗ, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ജീവിതത്തിന്റെ സായംസന്ധ്യയിലെ ഒറ്റപ്പെടലും ആത്മബന്ധങ്ങളും ചര്‍ച്ചചെയ്യുന്ന ഒരു ഫാമിലി റൊമാന്റി ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുന്ന അ നിര്‍വചനീയമായ അനുഭൂതി നല്‍കുന്ന മെലഡി ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കുടുംബ ബന്ധങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും ആര്‍ദ്രമായ വികാരങ്ങള്‍ മനോഹരമായ ഗാനത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

സംവിധാനം: മാത്യു സ്‌കറിയ. രചന & നിര്‍മ്മാണം: ശ്രീലാല്‍ പ്രകാശന്‍. സഹനിര്‍മ്മാതാക്കള്‍: ഡോ. ശ്രീകുമാര്‍ ജെ, ശ്രീശന്‍ പ്രകാശന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്റണി ഏലൂര്‍. സംഗീതം: അനന്തരാമന്‍ അനില്‍. ഗായകന്‍: സൂര്യ ശ്യാം ഗോപാല്‍. ഗാനരചന: പ്രശാന്തി ചൊവ്വര. എഡിറ്റിംഗ്: കപില്‍ കൃഷ്ണ. ഛായാഗ്രഹണം: കൃഷ്ണന്‍.പി എസ്. കലാസംവിധാനം: ശ്രീകുമാര്‍ എം എന്‍. കോസ്റ്റ്യൂം: നയന ശ്രീകാന്ത്. മേക്കപ്പ്: പട്ടണം ഷാ. സൗണ്ട് ഡിസൈന്‍: സാബു. കളറിസ്റ്റ് : സുരേഷ് എസ് ആര്‍. ശബ്ദമിശ്രണം: സന്ദീപ് ശ്രീധരന്‍. സ്റ്റുഡിയോ & വിതരണം കെ ജി എഫ് ഫുള്‍ സ്‌ക്രീന്‍ സിനിമാസ്. പി ആര്‍ ഒ എം കെ ഷെജിന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button