ധ്യാൻ ശ്രീനിവാസന്റെ ‘വിവാ:’ തിയേറ്ററുകളിൽ; ശ്രദ്ധേയമായ വില്ലൻ വേഷത്തിൽ കോർപ്പറേറ്റ് രംഗത്തെ പ്രമുഖൻ അമൽ സുരേഷും വെള്ളിത്തിരയിൽ

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബ്ലെസൺ എൽസ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘വിവാ:’ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. പ്രണയവും കുടുംബബന്ധങ്ങളിലെ ഊഷ്മളതയും പ്രമേയമാകുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.

വ്യത്യസ്തമായ ഒരു കഥാപാത്രത്തിലൂടെ കോർപ്പറേറ്റ് ഉപദേശകനും പ്രമുഖ കമ്പനി സെക്രട്ടറിയുമായ എഫ്.സി.എസ്. അമൽ എം. സുരേഷ് ബാബു (അമൽ സുരേഷ്) ഈ ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കം കുറിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കോർപ്പറേറ്റ് മേഖലയിൽ സജീവമായ അദ്ദേഹം ധനലക്ഷ്മി ബാങ്ക്, മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ്, ചെമ്മണൂർ ഗോൾഡ്, എസ്.ഐ. ക്യാപിറ്റൽ തുടങ്ങി 250-ഓളം വൻകിട സ്ഥാപനങ്ങളുടെ ബിസിനസ്സ് കൺസൾട്ടന്റായും ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിസിനസ് ലോകത്ത് നിന്ന് സിനിമാരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഏറെ ശ്രദ്ധ നേടുന്നുണ്ട്.

അഭിഷേക് ശ്രീ കുമാർ, ശ്രുതി ജയൻ, നയ്ര നിഹാർ, അർച്ചന വിവേക്, നയന എൽസ എന്നിവരും ചിത്രത്തിൽ പ്രമുഖ വേഷങ്ങളിലെത്തുന്നു.
സെൽറിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സെൽവം പൊന്നൈയൻ നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിഷേക് ശ്രീ കുമാറാണ്. റോണി ശശിധരൻ ക്യാമറയും ഷെറിൽ ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു.

ഷംലൻ (ക്രിയേറ്റീവ് ഡയറക്ടർ), ഷിജിൽ സിൽവെസ്റ്റർ (പ്രൊജക്റ്റ് ഡിസൈനർ), പ്രശോഭ് വിജയൻ (പ്രൊഡക്റ്റ് കോഡിനേറ്റർ), റിന്നി ദിവാകർ (പ്രൊഡക്ഷൻ കൺട്രോളർ), ശരത്ത് സുദൻ (ചീഫ് അസോസിയേറ്റ് ഡയറക്ടർ) എന്നിവരാണ് അണിയറയിലെ മറ്റ് പ്രധാനികൾ. ജാക്കി ജോൺസൺ സാഹസികമായ സംഘട്ടന രംഗങ്ങളും, അനീഷ് കൊല്ലം മനോഹരമായ കലാസംവിധാനവും ഒരുക്കിയിരിക്കുന്നു.

ആര്യ ജി രാജ് വസ്ത്രാലങ്കാരവും, അനിൽ നേമം മേക്കപ്പും, റെക്സ് ആന്റണിയോ നൃത്തസംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നു. സിനികൾട്ട് ഓഡിയോഗ്രഫിയും, ഐശ്വര്യ രാജ് പി.ആർ.ഒ ചുമതലയും, ഉണ്ണി രാജേന്ദ്രൻ ഡിജിറ്റൽ മാർക്കറ്റിംഗും നിർവ്വഹിക്കുന്നു.അരുൺ മുരളീധരനൊപ്പം ഹനാൻ ഷാ, വിഷ്ണു കൃഷ്ണൻ, അനന്ത ഗോപൻ, റിതു കൃഷ്ണൻ, കൃഷ്ണ പ്രിയ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button