‘രാജാവിന്റെ സന്തോഷം പ്രജകളുടെ സന്തോഷത്തിൽ’; മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്. ഏഷ്യാനെറ്റും ജിയോ ഹോട്സ്റ്റാറും ചേർന്നാണ് പ്രേക്ഷകരിൽ ആവേശം നിറച്ച് പുതിയ പ്രൊമോ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് വീടിനുള്ളിൽ മത്സരാർത്ഥികളായി ആരൊക്കെയാകും എത്തിച്ചേരുന്നതെന്ന ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരിക്കുന്നതിനിടയിലാണ് പ്രൊമോ വീഡിയോ പുറത്തിറങ്ങിയത്.

ഒരു സിനിമയുടെ ട്രെയിലറിന് സമാനമായാണ് പ്രൊമോ വീഡിയോ ബിഗ് ബോസ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഒരു ഗെറ്റപ്പിൽ കാറോടിച്ചെത്തുന്ന മോഹൻലാൽ, ചിലന്തിവലകൾ കെട്ടിക്കിടക്കുന്ന പഴയൊരു ലൈബ്രറിയിലേക്ക് പ്രവേശിക്കുന്നു. പുസ്തകത്താളുകൾക്കിടയിലൂടെ നീങ്ങി ചാണക്യന്റെ പ്രസിദ്ധമായ ‘അർത്ഥശാസ്ത്രം’ അദ്ദേഹം കൈയിലെടുക്കുന്നു.

‘ഐ ആം നോട്ട് ദ കിംഗ്, ഐ ആം ദ കിംഗ് മേക്കർ’ എന്ന മോഹൻലാലിന്റെ ഗാംഭീര്യമുള്ള ശബ്ദത്തിലുള്ള ഡയലോഗാണ് പ്രൊമോയുടെ പ്രധാന ആകർഷണം.’പ്രജകളുടെ സന്തോഷമാണ് രാജാവിന്റെ സന്തോഷം. അവരുടെ ക്ഷേമമാണ് രാജാവിന്റെ ക്ഷേമം. സ്വന്തം താല്പര്യങ്ങൾക്കല്ല, പ്രജകളുടെ താല്പര്യങ്ങൾക്കാണ് രാജാവ് മുൻഗണന നൽകേണ്ടത്… ബട്ട്, ഐ ആം നോട്ട് ദ കിംഗ്… ഐ ആം ദ കിംഗ് മേക്കർ. അതിബുദ്ധിമാന്മാരായ മത്സരാർത്ഥികളും അവരുടെ തന്ത്രങ്ങളും നിറഞ്ഞ കിടിലൻ പോരാട്ടമായിരിക്കും ഇത്തവണത്തെ സീസണിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന സൂചനയാണ് പ്രൊമോ നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button