പരാതിയിൽ പ്രത്യേക പാനൽ വേണമെന്ന് അൻസിബ; തീരുമാനം അമ്മ നേതൃത്വത്തിന് വിട്ട് കുക്കു പരമേശ്വരൻ

കൊച്ചി: താരസംഘടനയായ Association of Malayalam Movie Artistsയിലെ വിവാദങ്ങൾക്കിടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച നടി Ansiba Hassan മുന്നോട്ടുവച്ച ആവശ്യങ്ങൾ സംഘടന പരിഗണിക്കാനിടയില്ലെന്ന സൂചന. തന്റെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യം Ansiba Hassan നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു.
എന്നാൽ “ഓരോരുത്തർ പറയുന്നതുപോലെ പ്രവർത്തിക്കുന്നത് അല്ല അമ്മയുടെ രീതി”യെന്നാണ് സംഘടനയുടെ ജനറൽ സെക്രട്ടറി Kukku Parameswaran പ്രതികരിച്ചത്.
തന്റെ പരാതിയിൽ വിശദീകരണം കേൾക്കാൻ Ramesh Pisharody, Dhyan Sreenivasan, Mala Parvathy എന്നിവർ ഉൾപ്പെട്ട സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. ഇവരിൽ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താൽപര്യമില്ലായ്മ അറിയിക്കുകയോ ചെയ്താൽ, തന്നോട് ആലോചിച്ച ശേഷം പകരം അംഗങ്ങളെ തീരുമാനിക്കണമെന്നും അൻസിബ സംഘടനയ്ക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഭരണസമിതി അംഗങ്ങളായ Tiny Tom, Lakshmy Priya എന്നിവർക്കെതിരെ അൻസിബ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ടിനി ടോം അവിഹിത കഥകൾ പ്രചരിപ്പിച്ചെന്നും തന്നെ മതപരിവർത്തനവുമായി ബന്ധപ്പെടുത്തി “ജിഹാദി”യായി ചിത്രീകരിച്ചുവെന്നുമാണ് അൻസിബയുടെ ആരോപണം. കുടുംബ പ്രശ്നത്തിൽ കരുവാക്കി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായി ലക്ഷ്മിപ്രിയയ്ക്കെതിരെയും അൻസിബ ആരോപിച്ചു.
ഇതിനിടെ, ടിനി ടോമിനെതിരായ പരാതിയിൽ അൻസിബയുടെ വിശദീകരണം കേൾക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ജൂൺ ആദ്യവാരം നേരിട്ട് ഹാജരാകാനാണ് സംഘടന അൻസിബയോട് ആവശ്യപ്പെട്ടിരിക്കുന്നത്.



