‘അമ്മ’യിൽ ചേരിപ്പോര് രൂക്ഷം; നാല് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നതിനിടെ നാല് അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സംഘടനാ നേതൃത്വം. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം. ടിനി ടോമിനെതിരെ ഉൾപ്പെടെ ഉയർന്ന പരാതികളുമായി ബന്ധപ്പെട്ട് അൻസിബയെ കേൾക്കാൻ ‘അമ്മ’ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ജൂൺ ആദ്യവാരം നേരിട്ടെത്താൻ അൻസിബയോട് സംഘടന ആവശ്യപ്പെട്ടതായാണ് വിവരം. സംഘടനയ്ക്കുള്ളിലെ തർക്കം കൂടുതൽ … Continue reading ‘അമ്മ’യിൽ ചേരിപ്പോര് രൂക്ഷം; നാല് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്