ആദ്യവരവിൽ 600 കോടി, പൃഥ്വിരാജ് പടം റി റിലീസിന് റെക്കോർഡ് ഇടുമെന്ന് പ്രവചനം

സിനിമാ മേഖലയിൽ ഇപ്പോൾ റി റിലീസുകളുടെ കാലമാണ്. മലയാളത്തിൽ ഉൾപ്പടെ നിരവധി സിനിമകൾ ഇതിനകം റി റിലീസ് ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് സലാർ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് 2023ൽ റിലീസ് ചെയ്ത ചിത്രത്തിൽ മലയാളത്തിന്റെ പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തിയിരുന്നു. പ്രഭാസ് ആയിരുന്നു നായക വേഷത്തിൽ എത്തിയത്. 

മാര്‍ച്ച് 21ന് സലാർ റി റിലീസ് ചെയ്യും. ഇതിനോട് അനുബന്ധിച്ച് ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം 24 മണിക്കൂറിൽ 23,700 ടിക്കറ്റുകളാണ് ഇതുവരെ സലാറിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. ഹൈദരാബാദിലും വിശാഖപ്പട്ടണത്തും ആയിരുന്നു ബുക്കിങ്ങുകൾ ആരംഭിച്ചത്. മികച്ച പ്രതികരണങ്ങൾ ലഭിച്ചതിനാൽ അധിക ഷോകൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഏകദേശം 22 ഷോകൾ സലാറിന്റേതായി പൂർണ്ണമായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് കോയ് മോയ് റിപ്പോർട്ട് ചെയ്യുന്നത്. 
ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ പവൻ കല്യാൺ ചിത്രം ഗബ്ബർ സിങ്ങിന്റെ റി റിലീസിന്റെ ആദ്യദിന കളക്ഷൻ സലാർ മറികടക്കുമെന്നാണ് വിലയിരുത്തലുകൾ.  5.75 കോടി ആയിരുന്നു ​ഗബ്ബർ സിങ്ങിന്റെ ആദ്യദിന കളക്ഷൻ. 2023ൽ ആണ് സലാർ റിലീസ് ചെയ്തത്. ആ​ഗോള തലത്തിൽ 600 കോടിയിലധികം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. പിന്നാലെ ഹോർട്ട് സ്റ്റാറിൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. 

അതേസമയം, എമ്പുരാന്‍ ആണ് പൃഥ്വിരാജിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച് 27നാണ് റിലീസ്. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന പടത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. കല്‍ക്കിയാണ് പ്രഭാസിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *