കളമശ്ശേരിയിൽ യുവതിക്ക് ക്രൂര പീഡനം; രണ്ട് പേർ അറസ്റ്റിൽ! പ്രതികളിൽ ഒരു സ്ത്രീയും? പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: കളമശ്ശേരിയിൽ വിവാഹിതയായ യുവതിയെ രണ്ട് ദിവസം തടങ്കലിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പിടിയിലാകാനുള്ള രണ്ട് പ്രതികളിൽ ഒരാൾ സ്‌ത്രീയെന്ന് വിവരം. സ്‌പായിൽ മാനേജരുടെ ജോലിക്കായി ഒഎൽഎക്സ് വഴി പരസ്യംകൊടുത്തത് കണ്ടാണ് യുവതി എത്തിയത്. ഇവർക്ക് മദ്യവും മയക്കുമരുന്നും നൽകി രണ്ടുദിവസം തടങ്കലിൽ വച്ചാണ് പീഡനം നടത്തിയത്.
സംഭവത്തിൽ പ്രതികളായ ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവയ്‌ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ കളമശ്ശേരി പൊലീസ് പിടികൂടിയിരുന്നു. ഈ മാസം രണ്ട്, മൂന്ന് തീയതികളിലായി നടന്ന സംഭവത്തിൽ ഇനി രണ്ട് പ്രതികളാണ് പിടിയിലാകാനുള്ളത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ഒരാൾ സ്‌ത്രീയാണ്. പ്രതികൾ സ്‌പായുടെ മറവിൽ പെൺവാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് വ്യക്തമായി.
നിലവിൽ പീഡനത്തിനിരയായ യുവതി കൊച്ചിയിലെ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. ഇന്റർവ്യു നടത്തിയശേഷം യുവതിയെ പ്രതികൾ ഉപദ്രവിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും ഇവർ പകർത്തിയതായാണ് വിവരം.



