ജലവിതരണം മുടങ്ങും; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: വേട്ടമുക്ക് – പള്ളിമുക്ക് റോഡിൽ വേട്ടമുക്ക് പാർക്കിനു സമീപം Kerala Water Authorityയുടെ പൈപ്പ് ലൈനിൽ 200എം എം വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി മേയ് രണ്ട് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ നടത്തുന്നതിനാൽ വാട്ടർ അതോറിറ്റിയുടെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, കൊടുങ്ങാനൂർ, തിരുമല, വലിയവിള, നെട്ടയം, തുരുത്തുമൂല, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, പൂജപ്പുര, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, വലിയശാല, പാപ്പനംകോട്, ആറന്നൂർ എന്നീ വാർഡുകളിൽ മേയ് രണ്ടിന് പൂർണമായും മേയ് മൂന്നിന്
ഭാഗികമായും ജലവിതരണംതടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, കേരള വാട്ടർ അതോറിറ്റി

Related Articles

Leave a Reply

Your email address will not be published. Required fields are marked *