കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി വിജയ്; എംജിആറിന്റെയും ജയലളിതയുടെയും പതിവ് തുടർന്നു

കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് വിജയ് ക്ഷേത്രത്തിലെത്തിയത്. കനത്ത സുരക്ഷയിലായിരുന്നു വിജയ്‌യുടെ ക്ഷേത്രദർശനം. മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം എം.ജി.ആറും ജയലളിതയും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.

ഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20-ഓടെ അദ്ദേഹം മംഗളൂരു വിമാനത്താവളത്തിലെത്തി. അവിടെനിന്ന് നേരെ ക്ഷേത്രത്തിലേക്ക് തിരിച്ചു. 120 കിലോമീറ്ററോളം ദൂരം റോഡ് മാർഗം സഞ്ചരിച്ചാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.

കർണാടക പോലീസിന്റെ പ്രത്യേക സുരക്ഷാ സംഘം വിജയ്‌യെ അനുഗമിച്ചു. തമിഴ്‌നാട്ടിൽനിന്നുള്ള 45 അംഗ പോലീസ് സംഘം നേരത്തെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പോലീസ് തലവന്മാരുമായി ചേർന്ന് സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. പൈലറ്റ്, എസ്‌കോർട്ട് വാഹനങ്ങൾക്ക് പുറമേ എട്ട് കാറുകൾ വിജയ്‌യെ അനുഗമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button