സംവിധായകനായി അരങ്ങേറ്റത്തിന് ഒരുങ്ങി ഉണ്ണി മുകുന്ദൻ; 50-ാം ചിത്രത്തിന് തിരക്കഥയും സംവിധാനവും സ്വന്തം കൈയിൽ

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ സംവിധായകന്റെ കുപ്പായമണിയാൻ ഒരുങ്ങുന്നു. ഉണ്ണി മുകുന്ദന്റെ 50-ാമത് ചിത്രം കൂടിയായ ഈ സിനിമയുടെ രചനയും സംവിധാനവും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാക്കളും നിർമാതാക്കളുമായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ ഉടമസ്ഥതയിലുള്ള പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.

‘ഓംകാര’, ‘സ്‌പെഷ്യൽ 26’, ‘ഷൈത്താൻ’, ‘ദൃശ്യം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള നിർമാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. ഇതുവരെ 50ലധികം പുരസ്‌കാരങ്ങളും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

അതേസമയം, അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ‘ദൃശ്യം: ദി കൺക്ലൂഷൻ’ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button