എക്സിറ്റ് പോളുകളെക്കാൾ വലിയ വിജയം UDFന്; വോട്ടെണ്ണൽ ദിവസം ഞങ്ങളുടേതെന്ന് K.C. Venugopal

എക്സിറ്റ് പോൾ പ്രവചനങ്ങളെക്കാൾ മികച്ച വിജയം ഇത്തവണ UDFന് ലഭിക്കുമെന്ന് AICC ജനറൽ സെക്രട്ടറി K.C. Venugopal വ്യക്തമാക്കി. വോട്ടെണ്ണൽ നടക്കുന്ന നാലാം തീയതി യുഡിഎഫിന്റെ ദിവസമായിരിക്കുമെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ തരംഗമാണ് പ്രകടമായതെന്നും കണ്ണൂരിലടക്കം ഇത്തവണ അപ്രതീക്ഷിത ഫലങ്ങൾ ഉണ്ടാകുമെന്നും വേണുഗോപാൽ അവകാശപ്പെട്ടു. എക്സിറ്റ് പോൾ ഫലങ്ങളെ ആശ്രയിച്ചല്ല കോൺഗ്രസ് വിലയിരുത്തൽ നടത്തുന്നതെന്നും, ജനങ്ങളിൽ നിന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മവിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലെന്നതാണ് ഹൈക്കമാൻഡ് നിലപാടെന്നും, KPCC പ്രസിഡന്റുമായി ബന്ധപ്പെട്ട കത്ത് വിവാദങ്ങൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രമുഖ എക്സിറ്റ് പോൾ ഏജൻസികളിൽ ഭൂരിഭാഗവും UDFന് അനുകൂലമായ പ്രവചനങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ടൈംസ് നൗ ജെവിസി, പി-മാർക്ക്, ആക്സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ് തുടങ്ങിയ ഏജൻസികളുടെ സർവേകൾ പ്രകാരം എൽഡിഎഫിന് അധികാരം നഷ്ടപ്പെടാമെന്നാണ് സൂചന. ചില സർവേകൾ യുഡിഎഫിന് 89 സീറ്റുകൾ വരെ ലഭിക്കാമെന്നും പ്രവചിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *