ശ്രീചിത്ര ഹോമിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി; കിളിമാനൂരിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത് പുലർച്ചെ

തിരുവനന്തപുരം: ശ്രീചിത്ര പുവർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കിളിമാനൂരുള്ള വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് കുട്ടികളെ വഞ്ചിയൂർ പൊലീസ് കണ്ടെത്തിയത്. വിശദമായ മൊഴിയെടുക്കലിന് ശേഷമേ കുട്ടികൾ ഇറങ്ങിപ്പോകാനുള്ള കാരണം വ്യക്തമാകുകയുള്ളു. കുട്ടികളെ വൈദ്യപരിശോധനയ്‌ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

ഇന്നലെ വൈകിട്ടോടെയാണ് കിളിമാനൂർ, പേട്ട സ്വദേശിനികളായ പതിനാലും പതിനാറും വയസുള്ള രണ്ട് പെൺകുട്ടികൾ ഇറങ്ങിപ്പോയത്. വൈകിട്ട് പുറത്തേക്ക് പോയ പെൺകുട്ടികൾ മടങ്ങിയെത്താത്തിനെ തുടർന്ന് ശ്രീചിത്ര പുവർ ഹോം അധികൃതർ വഞ്ചിയൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button