സ്‌കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മുംബയ്: കനത്തമഴയിൽ സ്‌കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകിവീണുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മുംബയിലെ ചെമ്പൂരിൽ റോഡ് നമ്പർ 11ൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. അപകടസമയത്ത് 13 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ജെയിൻ ആശുപത്രിയിലും സെൻ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

അതേസമയം, വിദ്യാർത്ഥികളിലൊരാൾ ബസിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരം മുറിച്ചുമാറ്റി ഈ കുട്ടിയെ പുറത്തെടുക്കാനുള്ള പരിശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ കോർപ്പറേഷന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. സമാനമായ രീതിയിൽ മരങ്ങൾവീണുള്ള അപകടങ്ങൾ മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button