“വേട്ടയാടൽ തുടങ്ങിയിട്ട് ഏറെ കാലമായി”; മാസപ്പടി കേസിൽ ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

ആലപ്പുഴ: മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. തനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് ഏറെ നാളായെന്ന് പിണറായി വിജയൻ പറഞ്ഞു. ഏതെങ്കിലും തരത്തിൽ പഴിചാരുകയാണ് ഇഡിയുടെ ലക്ഷ്യമെന്നും അതിന് പറ്റുന്ന ഒന്നും അവർക്ക് കിട്ടുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. ചെങ്ങന്നൂരിൽ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനത്തിനാണ് പണം നൽകിയത്. അതൊരു രഹസ്യമായ കാര്യമല്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ നികുതികളും അടച്ചിട്ടുണ്ട്. അതെല്ലാം രേഖയിലുള്ളതാണ്. ആ ഘട്ടത്തിലൊന്നും റിയാസ് വീണയുടെ ഭർത്താവ് അല്ല. വർഷങ്ങൾക്ക് ശേഷം ഭർത്താവായി വന്ന റിയാസിന് വേണ്ടി ഈ പണം സൂക്ഷിച്ചെന്നാണ് ഇപ്പോൾ ഇ.ഡി കണ്ടെത്തിയത്.

ഇത്ര ലജ്ജാകരമായ നിലപാടെടുത്ത് ഇ.ഡിയെ പോലൊരു ഏജൻസി പറയുമ്പോൾ താൻ കൈക്കൂലി വാങ്ങിയെന്ന് മാദ്ധ്യമങ്ങൾ വലിയ അച്ചിൽ നിരത്തുന്നു. നിങ്ങളുടെ രോഷത്തിലും പകയിലും തീരുന്നതല്ല എന്റെ ജീവിതം. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. അത്രമാത്രമേ എനിക്ക് ഇപ്പോൾ പറയാനുള്ളൂ’- പിണറായി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button