‘ഇതിനും ഡിമാൻഡോ’ശാരീരിക ബന്ധം നടക്കണമെങ്കിൽ 90 ലക്ഷം രൂപ നൽകണമെന്ന് വധു

ലക്‌നൗ: ആദ്യരാത്രി ശാരീരിക ബന്ധത്തിന് സമ്മതിക്കണമെങ്കിൽ 90 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് വധു. പിന്നാലെ വരനും വധുവുമായി വാക്കേറ്റം രൂക്ഷമായി. തനിക്ക് വിവാഹത്തിന് താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനുവേണ്ടിയാണ് സമ്മതിച്ചതെന്നും യുവതി പറഞ്ഞതായി വരൻ ആരോപിക്കുന്നു. തർക്കത്തിനിടെ യുവതി വീട്ടുകാരെ വിവരമറിക്കുകയും സ്ഥലത്തെത്തിയ ബന്ധുക്കൾ വരന്റെ വീട്ടിൽ ആക്രമണം നടത്തുകയും ചെയ്തു.

വധുവിന്റെ ബന്ധുക്കൾ വരന്റെ വീട്ടുകാരെ അകത്തിട്ട് പൂട്ടിയ ശേഷം ഗ്യാസ് ചോർത്തി സ്‌ഫോടനമുണ്ടാക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. അയൽക്കാരുടെ സഹായത്തോടെയാണ് വരനും കുടുംബവും രക്ഷപ്പെട്ടത്. അമ്മായിയമ്മയുടെ സ്വർണാഭരണങ്ങൾ അടക്കം എടുത്താണ് യുവതി കടന്നുകളഞ്ഞത്. തുടക്കത്തിൽ പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ഭർത്താവിന്റെ കുടുംബം കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് ജഗദീഷ്പുര പൊലീസ് യുവതിക്കും പിതാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു.ശാരീരിക ബന്ധം നടക്കണമെങ്കിൽ 90 ലക്ഷം രൂപ നൽകണമെന്ന് വധു

Related Articles

Leave a Reply

Your email address will not be published. Required fields are marked *