വീണ്ടും തിരുവനന്തപുരത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശം; സെപ്റ്റംബർ 27ന് ഏകദിനം, ടി20 ടീമിൽ സഞ്ജു തുടരും!

മുംബയ്: ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഏകദിന മത്സരങ്ങളിൽ ആദ്യത്തേത് സെപ്‌തംബർ 27ന് തിരുവനന്തപുരത്താണ് നടക്കുക. മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിൽ ഉണ്ടാകുക. സെപ്‌തംബർ 30ന് ഗുവാഹത്തിയിലും ഒക്‌ടോബർ മൂന്നിന് ന്യൂ ചണ്ഡിഗഡിലുമാണ് മറ്റ് മത്സരങ്ങൾ നടക്കുക. സെപ്‌തംബർ ആറ് മുതൽ 17 വരെയാണ് ട്വന്റി20 മത്സരങ്ങൾ നടക്കുക.

ശുബ്‌മാൻ ഗിൽ നായകനായ ഏകദിന ടീമിൽ മുതിർന്ന താരങ്ങളായ രോഹിത്ത് ശർമ്മ, വിരാട് കൊഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരും മുഹമ്മദ് സിറാജുമുണ്ട്. ആദ്യ‌ വിക്കറ്റ്‌‌കീപ്പറായി വൈസ്‌ ക്യാപ്‌റ്റൻ കെ എൽ രാഹുലാണ് ടീമിലുള്ളത്. രണ്ടാം വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലാണ്. ഋഷഭ് പന്ത്, ബുംറ, ശ്രേയസ് അയ്യർ എന്നിവർ ഏകദിന ടീമിലില്ല. അതേസമയം റിതുരാജ് ഗെയ്‌ക്‌വാദ് ഏകദിന ടീമിൽ ഇടം കണ്ടെത്തി.

ശ്രേയസ് അയ്യർ ക്യാപ്റ്റനായ ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റൻ തിലക് വർമ്മയാണ്. മലയാളി താരം സഞ്ജു സാംസൺ ടീമിലെ സ്ഥാനം നിലനിർത്തി. ബുംറ ട്വന്റി20 ടീമിലുമില്ല. മയാങ്ക് യാദവ് ടീമിലിടം കണ്ടു.

ഏകദിന സ്‌ക്വാഡ്: ശുബ്‌മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത്ത് ശർ‌മ്മ, വിരാട് കൊഹ്‌ലി, റിതുരാജ് ഗെയ്‌ക്‌വാദ്, കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്‌ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസീദ്ധ് കൃഷ്‌ണ, ഗുർണൂർ ബ്രാർ, മുഹമ്മദ് സിറാജ്, അക്വിബ് നബി, യശസ്വി ജെയ്‌സ്വാൾ, നമൻ ധീർ.ട്വന്റി20 സ്‌ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ, രവി ബിഷ്‌ണോയ്, നിതീഷ് കുമാർ റെഡ്‌ഡി, ആർഷ്‌ദീപ് സിംഗ്, പ്രിൻസ് യാദവ്, മയാങ്ക് യാദവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button