“ദളപതിയെ അന്വേഷിച്ചുവെന്ന് പറയൂ”; പുഞ്ചിരിയോടെ തൃഷയുടെ മറുപടി

ചെന്നൈ: തൃഷയുടെ ഒരു പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കാറിലിരുന്ന് പുറത്ത് വന്ന തൃഷയെ കണ്ട ആരാധകർ ആവേശത്തോടെ സമീപിക്കുമ്പോൾ, ഒരാൾ “വിജയ്യെ അന്വേഷിച്ചുവെന്ന് പറയൂ” എന്ന് വിളിച്ചു പറയുന്ന ദൃശ്യമാണ് ചർച്ചയാകുന്നത്.
അതിന് തൃഷ ചിരിച്ചുകൊണ്ട് “കണ്ടിപ്പാ” എന്ന് മറുപടി പറയുന്നതും വീഡിയോയിൽ കാണാം. ഈ പ്രതികരണമാണ് ആരാധകർക്കിടയിൽ വൻ ചര്‍ച്ചയ്ക്ക് വഴിവെച്ചത്. നിരവധി ഫാൻ പേജുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
തൃഷയും വിജയ്യും മുമ്പ് നിരവധി ചിത്രങ്ങളിൽ ഒന്നിച്ചെത്തിയ താരജോഡിയാണ്. ഇരുവരുടെയും സൗഹൃദവും പൊതുപരിപാടികളിലെ ഒരുമിച്ചുള്ള സാന്നിധ്യവും ആരാധകർ പതിവായി ശ്രദ്ധിക്കാറുണ്ട്.
സമീപകാലത്ത് നടന്ന ചടങ്ങുകളിൽ തൃഷയുടെ സാന്നിധ്യവും സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ചർച്ചകൾ ഓൺലൈനിൽ നടക്കുന്നുണ്ടെങ്കിലും, വ്യക്തിപരമായ അഭ്യൂഹങ്ങളേക്കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പുതിയ വീഡിയോ പുറത്തുവന്നതോടെ താരത്തിന്റെ പുഞ്ചിരിയോടെയുള്ള മറുപടി വീണ്ടും ആരാധകർക്കിടയിൽ വൈറലായി.



