എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്. സംസ്ഥാനത്തൊട്ടാകെ 4.17 ലക്ഷം വിദ്യാർത്ഥികളാണ് ഫലത്തിനായി കാത്തിരുന്നത്. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളതെങ്കിലും, പുതിയ സർക്കാർ അധികാരമേൽക്കുന്ന നടപടികൾ തുടരുന്നതിനാൽ ഇത്തവണ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്. 3:30 മുതൽ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും.



