യൂത്ത് കോൺഗ്രസ് വാളക്കാട് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു

വാളക്കാട്: യൂത്ത് കോൺഗ്രസ് വാളക്കാട് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ. അഭയൻ ഉദ്ഘാടനം ചെയ്തു. മുദാക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. ബാദുഷ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡന്റ് നിതിൻ സ്വാഗതം ആശംസിച്ചു.മുദാക്കൽ പഞ്ചായത്ത് റസിഡൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അൻസീർ, ബൂത്ത് പ്രസിഡന്റ് നിസാം എന്നിവർ ആശംസകൾ നേർന്നു.യൂണിറ്റ് ഭാരവാഹികളായി സജീർഖാനെ പ്രസിഡന്റായും അജയനെ ജനറൽ സെക്രട്ടറിയായും സിയാദിനെ ട്രഷററായും രാജേഷിനെ സെക്രട്ടറിയായും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.യഹിയ, സിയാദ്, അജയൻ, സമീർ, സജീർ, അജി, നിഷാദ്, സജീർഖാൻ, രാജേഷ്, അമൽ, അദ്വൈത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



