കപ്പല്‍ അപകടം: തീ നിയന്ത്രണവിധേയമായില്ല;കപ്പല്‍ ചരിഞ്ഞു തുടങ്ങി

കോഴിക്കോട്:സിങ്കപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 ല്‍ ഉണ്ടായ തീ നിയന്ത്രിക്കാനാവുന്നില്ല. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രക്ഷപ്രവര്‍ത്തനം തുടരുന്നു. കപ്പല്‍ ചരിഞ്ഞുതുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. കപ്പലില്‍ നിന്ന് എണ്ണ പടരുന്നത് തടയാന്‍ ഡച്ച് കമ്പനി എത്തും. പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തിച്ച നാവികരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.

കപ്പലില്‍ തീ പടര്‍ന്നിട്ട് 20 മണിക്കൂര്‍ പിന്നിട്ടുവെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. 4 കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ തടുര്‍ച്ചയായി ഫയര്‍ ഫൈറ്റ് നടത്തുന്നുണ്ടെങ്കിലും കപ്പലിലെ തീ നിയന്ത്രിക്കാന്‍ ആയിട്ടില്ല. മധ്യഭാഗത്താണ് പൊട്ടിത്തെറിയും പുകയും രൂക്ഷം. 10 മുതല്‍ 15 ഡിഗ്രിയില്‍ കപ്പല്‍ ചരിഞ്ഞതിനാല്‍ കൂടുതല്‍ കണ്ടെയ്‌നറുകളും കടലില്‍ പതിച്ചിട്ടുണ്ട്. കാണാതായ നാല് നാവിക്കര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാണ് എന്ന് ഡിഫെന്‍സ് പിആര്‍ഒ കമണ്ഡര്‍ അതുല്‍ പിള്ള പറഞ്ഞു.

കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ നാവികരില്‍ ആറു പേരാണ് ആശുപത്രിയില്‍ ഉള്ളത്. ചൈനീസ് പൗരന് 40% വും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബാക്കി നാല് പേരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കപ്പലില്‍ നിന്ന് ഇതുവരെ എണ്ണ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിരോധ നടപടിയുടെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിന് സ്മിറ്റ് സാല്‍വയ്ക്ക് ഡച്ച് കമ്പനിയെ എത്തിക്കുമെന്നാണ് വിവരം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് കപ്പല്‍ കമ്പനി പുതിയ സജ്ജീകരണം ഒരുക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *