മുഖ്യമന്ത്രി വി ഡി സതീശന്റെ മീഡിയ സെക്രട്ടറിയായി മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യുവിനെ നിയമിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മീഡിയ സെക്രട്ടറിയായി മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റോയ് മാത്യുവിനെ നിയമിച്ച സർക്കാർ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ആശംസകളുമായി വിവിധ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രംഗത്ത്.

റോയ് മാത്യുവിന്റെ നിയമനത്തെ “അർഹിക്കുന്ന അംഗീകാരം” എന്നാണ് മാധ്യമലോകം വിശേഷിപ്പിക്കുന്നത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിനായി നടന്ന രാഷ്ട്രീയ പോരാട്ടങ്ങളിൽ റോയ് മാത്യുവിന്റെ നിർണായക പങ്ക് ഉണ്ടായിരുന്നു. തലസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകനായ റോയ് മാത്യുവിന് രാഷ്ട്രീയ മാധ്യമപ്രവർത്തകരുമായി അടുത്ത ബന്ധമാണുള്ളത്. ആരുടെയും മുഖം നോക്കാതെ നിലപാടുകൾ വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ രീതി ചാനൽ റേറ്റിങ്ങുകളും ഉണ്ടാക്കിയിട്ടുണ്ട്.

“ചാനൽ ചർച്ചകളിൽ വി.ഡി. സതീശന്റെ നിലപാടുകളുടെ മുഖമായിരുന്നു റോയ് മാത്യു. അദ്ദേഹത്തിന്റെ ചടുലവും തീക്ഷ്ണവും വസ്തുനിഷ്ഠവുമായ വാദങ്ങൾ സതീശന്റെ രാഷ്ട്രീയ ഗ്രാഫ് ഉയർത്താൻ സഹായിച്ചു” എന്നാണ് വിലയിരുത്തൽ.

മുൻ മുഖ്യമന്ത്രി Oommen Chandyയുടെ കാലത്തും സമാന സാഹചര്യം ഉണ്ടായിരുന്നു. പക്ഷെ അന്ന് റോയ് മാത്യുവിന് ലഭിക്കേണ്ടിയിരുന്ന സ്ഥാനമാറ്റം അവസാന നിമിഷം നഷ്ടപ്പെടുകയായിരുന്നു.

ഇപ്പോൾ വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനു പിന്നാലെ റോയ് മാത്യുവിനെ മീഡിയ സെക്രട്ടറിയായി നിയമിച്ചതോടെ, ദീർഘകാല രാഷ്ട്രീയ-മാധ്യമ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമായാണ് വിലയിരുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button