ഓട്ടപ്പാച്ചിലിൽ അവസാനം ഐസി ബാലകൃഷ്ണന് രക്ഷകൻ ആയത് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് മന്ത്രി ആവാനുള്ളവരുടെ ഓട്ടപ്പാച്ചിലായിരുന്നു. അതിൽ പലർക്കും ഇടറി വീണെങ്കിലും അവസാനം ഐസി ബാലകൃഷ്ണൻ രമേശ് ചെന്നിത്തലയെ ഉപയോഗിച്ചുള്ള നീക്കം ഫലം കണ്ടു. കെപിസിസി ഓഫീസിൽ നിരന്തരം ചർച്ചയ്ക്ക് എത്തിയിട്ടും നേതൃത്വം വഴങ്ങില്ലെന്ന് കണ്ട് അവസാനം രമേശ് ചെന്നിത്തലയെ വീട്ടിൽ എത്തി കണ്ടാണ് ഐ സി ബാലകൃഷ്ണൻ മന്ത്രിസ്ഥാനം ഒപ്പിച്ചെടുത്തത്. അതിനിടെ വി ഡി സതീശന്റെ വിശ്വസ്തയായ ഷാനിമോൾ ഉസ്മാനെ വെട്ടി ടി സിദ്ദീഖും മന്ത്രിസ്ഥാനം ഉറപ്പിച്ചു.
പട്ടികവർഗ്ഗ വിഭാഗത്തിലുള്ള എംഎൽഎയായ തന്നെ നിരന്തരം അവഗണിക്കുന്നു എന്ന് കാട്ടി ഐസി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡണ്ടിനെയും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെയും തന്റെ ആവശ്യങ്ങൾക്കായി സമീപിച്ചെങ്കിലും വഴങ്ങാതിരുന്നതിന് തുടർന്നാണ് മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെ അവസാനം ഐസി ബാലകൃഷ്ണൻ സമീപിച്ചത്. രമേശ് ചെന്നിത്തല ഉടൻതന്നെ ഇക്കാര്യത്തിൽ ഇടപെടുകയും കെപിസിസി നേതൃത്വം മായും എഐസിസി നേതൃത്വവുമായി സംസാരിച്ച് ഐ സി ബാലകൃഷ്ണനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തി മന്ത്രിസഭയിലേക്ക് എത്തിക്കുകയായിരുന്നു.
ഐസി ബാലകൃഷ്ണൻ മന്ത്രിസ്ഥാനം ഉറപ്പിച്ചത്. കുറച്ചു ദിവസങ്ങളായി മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള വടംവലികൾ യുഡിഎഫ് രാഷ്ട്രീയത്തിനകത്തു നടക്കുകയായിരുന്നു. പ്രതീക്ഷിച്ച പലർക്കും മന്ത്രിസ്ഥാനം കിട്ടിയില്ലെന്ന് മാത്രമല്ല അപ്രതീക്ഷിതമായി പലരും മന്ത്രിസ്ഥാനത്തേക്ക് വരികയും ചെയ്തു. ഇതിനിടയിൽ എത്തിയ ലത്തീൻസഭ അർഹതപ്പെട്ട സ്ഥാനം കിട്ടണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തിയതും ചർച്ചയായിട്ടുണ്ട്.



