KSSPA മുദാക്കൽ മണ്ഡലം പ്രസിഡന്റായി ജി. പ്രഭാകുമാറിനെ തിരഞ്ഞെടുത്തു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) മുദാക്കൽ മണ്ഡലം പ്രസിഡന്റായി ജി. പ്രഭാകുമാറിനെ തിരഞ്ഞെടുത്തു. ഒക്ടോബർ 25-ന് വാളക്കാട് എസ്.എൻ.ഡി.പി ഹാളിൽ നടന്ന മണ്ഡലം സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കെ.സി. മോഹനചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി. പ്രഭാകുമാർ സ്വാഗതം ആശംസിച്ചു. KSSPA സംസ്ഥാന കമ്മിറ്റി അംഗം തെങ്ങുംകോട് ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജശേഖരൻ നായർ, രവീന്ദ്രൻ നായർ എന്നിവർ ആശംസകൾ നേർന്നു. ഹരി വാർഷിക വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു.

അനിൽകുമാർ കോരാണിയെ സെക്രട്ടറിയായും ഗോപകുമാറിനെ ഖജാൻജിയായും തിരഞ്ഞെടുത്തു. വനിതാ ഫോറം പ്രസിഡന്റായി സുധർമകുമാരിയെയും സെക്രട്ടറിയായി സിന്ദുവിനെയും തിരഞ്ഞെടുത്തു.മോഹനൻ നായർ യോഗത്തിന് നന്ദി രേഖപ്പെടുത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button