നേപ്പാൾ പ്രളയം: ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല; രക്ഷാപ്രവർത്തനം തുടരുന്നു

കാഠ്‌മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ദുരന്തത്തിൽ അകപ്പെട്ട 158 ഇന്ത്യക്കാരെ രക്ഷിച്ചു. മരിച്ചവരുടെ ആകെ എണ്ണം 950 കടന്നിരിക്കുകയാണ്. 40,000ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. 275 ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന 125 ഇന്ത്യക്കാരെയും കണ്ടെത്താനുണ്ട്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേപ്പാളിൽ കുടുങ്ങിയ 47 അംഗ മലയാളി സംഘം കഴിഞ്ഞദിവസം കോഴിക്കോട് തിരിച്ചെത്തിയിരുന്നു. 42 വിനോദ സഞ്ചാരികളും ടൂർ ഓപ്പറേറ്റർമാരുമടങ്ങുന്ന സംഘമാണ് നേപ്പാളിൽ ഓണാവധി ആഘോഷിക്കാൻ പോയത്. ബാലുശേരിയിലെ ടൂർ ഏജൻസി മുഖേനയായിരുന്നു യാത്ര. മൂന്ന് മാനന്തവാടി സ്വദേശികളും കോഴിക്കോട്ടെ ഉള്ള്യേരി, ബാലുശ്ശേരി, ചേമഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരുമാണ് സംഘത്തിലുണ്ടായിരുന്നത്.​

നേ​പ്പാ​ളി​ൽ​ ​കു​ടു​ങ്ങി​യ​ 15​ ​മ​ല​യാ​ളി​ക​ൾ​ ​കൂ​ടി​ ​കേ​ര​ള​ത്തി​ലേ​ക്ക് ​യാ​ത്ര​ ​തി​രി​ച്ചിട്ടുണ്ട്.​ ​ഇ​ന്ന​ലെ​ ​ഇ​വ​ർ​ ​ഡ​ൽ​ഹി​യി​ലെ​ത്തി.​ ​ര​ണ്ടു​പേ​ർ​ ​നേ​പ്പാ​ളി​ൽ​ ​തു​ട​രു​ക​യാ​ണ്.​ ​കു​ടും​ബ​ത്തോ​ടൊ​പ്പ​വും​ ​സം​ഘ​ങ്ങ​ൾ​ക്കൊ​പ്പ​വും​ ​യാ​ത്ര​ ​ചെ​യ്ത​വ​രും​ ​നോ​ർ​ക്കാ​ ​ഹെ​ൽ​പ്പ് ​ഡെ​സ്‌​‌ക്കുകളിൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ത്ത​വ​രു​മാ​ണ് ​മ​ട​ങ്ങു​ന്ന​ത്. കൈ​ലാ​സ് ​മാ​ന​സ​സ​രോ​വ​ർ​ ​യാ​ത്രാ​ ​സം​ഘ​ത്തി​ലെ​ 19​ ​മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടു​ന്ന​ 23​ ​അം​ഗ​ ​സം​ഘ​ത്തി​ലെ​ ​എ​ട്ടു​ ​പേ​ർ​ ​കൂ​ടി​ ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ലെ​ത്തി.​ ​നേ​പ്പാ​ളി​ൽ​ ​നി​ന്ന് ​മ​ട​ങ്ങു​ന്ന​വ​രി​ൽ​ ​ഡോ.​ ​രേ​ഖാ​ ​നാ​യ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ആ​റം​ഗ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സം​ഘ​വും​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​കാ​ഠ്മ​ണ്ഡു​വി​ലെ​ത്തി​യ​ ​സം​ഘം​ ​ഇ​ന്ന് ​വി​മാ​ന​മാ​ർ​ഗം​ ​ഡ​ൽ​ഹി​യി​ലെ​ത്തും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button