ശ്വാസകോശ അണുബാധ; മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഇന്ദ്രപ്രസ്‌ത അപ്പോളോ ആശുപത്രിയിലാണ് 98കാരനായ അദ്വാനി ചികിത്സയിൽ കഴിയുന്നത്. അദ്വാനിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

വെള്ളിയാഴ്‌ച രാത്രി ഏഴരയോടെ ആണ് എൽ കെ അദ്വാനിയെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ പൾമനറി വിഭാഗത്തിലെ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ് അദ്വാനി. മെഡിക്കൽ പരിശോധനകളും പുരോഗമിക്കുന്നുണ്ട്. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് മുമ്പും അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഏറ്റവും ഒടുവിൽ ഈ വർഷം മേയ് മാസമാണ് അദ്വാനി അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയത്. ഏതാനും ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷം അദ്വാനി ആശുപത്രി വിട്ടു. 2024 ഡിസംബറിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയ അദ്വാനിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button