നവീൻ ബാബു മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും നേരിൽ കണ്ട് കുടുംബാംഗങ്ങൾ നിവേദനം സമർപ്പിച്ചു.കേസിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യമാണ് കുടുംബം മുന്നോട്ടുവെച്ചത്. ആവശ്യം പരിഗണിച്ച് അംഗീകരിക്കാമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതായി നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു മാധ്യമങ്ങളോട് പറഞ്ഞു.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിലവിൽ തുടരുന്നതിനിടെയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരിക്കുന്നത്. കേസിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നാണ് കുടുംബത്തിന്റെ നിലപാട്.



