എൻ പ്രശാന്ത് ഐഎഎസിന്റെ പരിഹാസ പോസ്റ്റ്: ‘ഒൻപതാമത്തെ വാറോലയും കിട്ടി, ഗെറ്റ് വെൽ സൂൺ’

തിരുവനന്തപുരം: തുടർച്ചയായി ലഭിക്കുന്ന കുറ്റപത്രങ്ങളും വാറോലകളും സംബന്ധിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത് സോഷ്യൽ മീഡിയയിൽ പരിഹാസപരമായ കുറിപ്പുമായി രംഗത്ത്. ഇന്ന് വൈകിട്ട് 3.16ന് ഒൻപതാമത്തെ വാറോല മെയിലിൽ ലഭിച്ചുവെന്നാണ് അദ്ദേഹം കുറിച്ചത്.

എട്ടാമത്തെ കുറ്റപത്രം നൽകിയ ഡിസിപ്ലിനറി അതോറിറ്റിയായ മുഖ്യമന്ത്രിക്ക് പിന്നാലെ തന്നെ രാഷ്ട്രീയ തിരിച്ചടി നേരിട്ടുവെന്നും, അതിന് ശേഷവും ഒൻപതാമത്തെ വാറോല അയക്കാൻ “ചില്ലറ വൈകല്യം” മാത്രം പോരെന്നുമാണ് പ്രശാന്തിന്റെ പരാമർശം.

ഡോ. ജയതിലക് എന്ന ചീഫ് സെക്രട്ടറിക്കാണോ, അല്ലെങ്കിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണോ ഈ “പ്രത്യേക അസ്വാസ്ഥ്യം” അനുഭവപ്പെടുന്നതെന്ന് അറിയില്ലെന്നും, ആരായാലും “Get Well Soon” എന്ന പരിഹാസ ആശംസയും അദ്ദേഹം പോസ്റ്റിൽ ചേർത്തു.

സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളും ഭരണനടപടികളും പശ്ചാത്തലമാക്കിയുള്ള ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *