രണ്ട് കു‌ഞ്ഞുങ്ങളെയും കൊന്നത് അമ്മ, നിർണായക വിവരങ്ങൾ പുറത്ത്

തൃശൂർ : തൃശൂർ പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. രണ്ട് കുഞ്ഞുങ്ങളെയും അമ്മ അനീഷ കൊലപ്പെടുത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. 2021 നവംബർ ആറിന് അനിഷ ആദ്യകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു. 2024 ആഗസ്റ്റ് 29ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്. രണ്ടാമത്തെ കുഞ്ഞിനെ കൊന്നശേഷം മുണ്ടിൽ പൊതിഞ്ഞ് ടോയ്ലെറ്റിൽ വച്ചു.

പിറ്റേന്ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞുന്റെ കുഴി നാലു മാസങ്ങൾക്ക് ശേഷം തുറന്ന് അസ്ഥിയെടുത്തു ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് എട്ടു മാസങ്ങൾക്ക് ശേഷവുമാണ്.

അതിനിടെ കസ്റ്റഡിയിലെടുത്ത അനീഷയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അനിഷയുടെ വീട്ടിലും പരിസരത്തുമാണ് തെളിവെടുപ്പ് നടത്തി.ത്. പിന്നീട് അനീഷയെ പൊലീസ് വീടിനകത്തേക്ക് കയറ്റിയപ്പോൾ അമ്മയെ കെട്ടിപ്പിടിച്ച് അനീഷ നിലവിളിച്ചു.ലാബ് ടെക്‌നീഷ്യനാണ് അനീഷ . 2020ൽ ആണ് അനീഷയും ഭവിനും ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നത്.

2021ൽ അനീഷ ഗർഭിണിയാവുകയും വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു. തുടർന്ന് രണ്ടാമതും അനീഷ ഗർഭം ധരിച്ചു. വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞ് കരഞ്ഞപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. തുടർന്ന് മൃതദേഹം യുവാവിന് കൈമാറുകയായിരുന്നു.

ഇതിനുശേഷം ഇവരുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു. അനീഷ മറ്റൊരു വിവാഹം കഴിക്കുമോയെന്ന സംശയത്തിലാണ് ഭവി അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവർ തമ്മിൽ ഇന്നലെ വഴക്കുണ്ടാവുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ മദ്യലഹരിയിലാണ് യുവാവ് സ്‌​റ്റേഷനിലെത്തിയത്. രണ്ട് കുഞ്ഞുങ്ങളെയും രണ്ട് സ്ഥലങ്ങളിലായി കുഴിച്ചിട്ടുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *