മൺസൂൺ ബമ്പർ ഫലം പ്രഖ്യാപിച്ചു! 10 കോടി MC 576896 എന്ന നമ്പറിന്; ടിക്കറ്റ് വിറ്റത് കണ്ണൂരിൽ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ മൺസൂൺ ബമ്പർ ഫലം പ്രഖ്യാപിച്ചു. വൻ തുകകളുടെ സമ്മാനങ്ങളുമായി എത്തിയ മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ MC 576896 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. കണ്ണൂരിലെ ലോട്ടറി ഏജന്റായ മനോജ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. എറണാകുളം സ്വദേശിയാണ് ഈ ഭാഗ്യ ടിക്കറ്റ് വാങ്ങിയതെന്നാണ് പ്രാഥമിക വിവരം.
250 രൂപ വിലയുണ്ടായിരുന്ന മൺസൂൺ ബമ്പർ ടിക്കറ്റിലൂടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് എല്ലാവിധ നികുതികളും കുറച്ചതിന് ശേഷം ഏകദേശം 6.30 കോടി രൂപ കൈകളിൽ ലഭിക്കും. രണ്ടാം സമ്മാനം (10 ലക്ഷം രൂപ വീതം – 5 പേർക്ക്) MA 530984, MB 884378, MC 351820, MD 557299, ME 685578. മൂന്നാം സമ്മാനം (5 ലക്ഷം രൂപ വീതം – 5 പേർക്ക്) MA 816079, MB 725332, MC 504425, MD 323192, ME 739809.



