പുറത്ത് നിക്കെടോ… നിങ്ങളെന്താ ബാത്റൂമിലേക്ക് വരുവാ?’

ഇ.ഡിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി വിജയൻ തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി (ഇ.ഡി) ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനിടെയാണ് രൂക്ഷമായി പ്രതികരിച്ചത്. ‘പുറത്ത് നിക്കെടോ… നിങ്ങളെന്താ ബാത്റൂമിലേക്ക് വരുവാ…’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണമെന്നാണ് പുറത്തുവരുന്ന വിവരം.

ഇ.ഡി അന്വേഷണവും സംസ്ഥാനത്തെ വിവിധ സാമ്പത്തിക ആരോപണങ്ങളും സംബന്ധിച്ച് മുൻ മുഖ്യമന്ത്രിയോട് പ്രതികരണം തേടുന്നതിനിടെയാണ് സംഭവമുണ്ടായത്. ചോദ്യങ്ങളോട് മുൻ മുഖ്യമന്ത്രി പ്രകോപിതനായതോടെ സ്ഥലത്ത് അൽപസമയം വാക്കുതർക്കസമാനമായ സാഹചര്യമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിക്കും ഇടതു സർക്കാരിനും എതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. വിഷയത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button