‘മോദിക്ക് ഫാഷനും ലോകപര്യടനവുമല്ലാതെ മറ്റൊന്നുമറിയില്ല’; ‘ഗാന്ധിജി ഇന്ത്യയുടെ ആത്മാവ്’ — അഭിജിത് ദിപ്കെയുടെ വിമർശനം

മുംബയ് : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാപാ‌ർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. ഫാഷൻ ബോധവും ലോകപര്യടനങ്ങളുമല്ലതെ മോദിക്ക് മറ്റൊന്നും അറിയില്ലെന്ന് ദിപ്കെ പറഞ്ഞു. സാധാരണക്കാരൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി ലോകസഞ്ചാരം നടത്തുന്നതെന്ന് ദിപ്കെ ആരോപിച്ചു. മുംബയിലെ ശിവാജി പാർക്കിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം,​

ഹാത്മാഗാന്ധി രാജ്യത്തിന്റെ ആത്മാവാണെന്നും ഗാന്ധിയുടെ പ്രത്യയ ശാസ്ത്രം മൂലമാണ് രാജ്യം സുസ്ഥിരമായി നിലനിൽക്കുന്നതെന്നും ദിപ്കെ ചൂണ്ടിക്കാട്ടി. ഗാന്ധി ഇന്ത്യയുടെ ആത്മാവാണ്,​ അംബേദ്‌കർ നട്ടെല്ലാണ്. ജവഹ‌ർലാൽ നെഹ്‌റു ഇന്ത്യയുടെ തലച്ചോറുമാണെന്നും ദിപ്കെ പറഞ്ഞു.പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ശിവാജി പാർക്കിലെ ആറാം നമ്പർ ഗേറ്റിന് മുന്നിൽ താത്കാലിക വേദി നിർമ്മിച്ചാണ് സി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചത്.

നടി ഷബാന ആസ്മി,​ നടൻ നസറുദ്ദീൻ ഷാ,​ ഗായകൻ വിശാൽ അദ്‌നാനി ,​ തുഷാർ ഗാന്ധി തുടങ്ങിയ പ്രമുഖരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തി. മുംബയ് ,​ ഗോവ,​ കൊൽക്കത്ത,​ ബംഗളുരു എന്നിവിടങ്ങളിൽ സമരം നടത്തിയ ശേഷം ഒക്ടോബർ അവസാനത്തോടെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കാനാണ് സി.ജെ.പിയുടെ പദ്ധതി. മുംബയിൽ വലിയ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ടെങ്കിലും പ്രതിഷേധക്കാരെ ഇതുവരെ തടയാൻ പൊലീസ് ശ്രമിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button