മിൽമ പാൽ തൈര് വില ഇന്ന് മുതൽ വില കൂടുന്നു; ലിറ്ററിന് 4 രൂപയുടെ വർധന

കോഴിക്കോട്: സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില വർധിക്കും. കർഷകരുടെ നിരന്തര ആവശ്യങ്ങൾ പരിഗണിച്ചാണ് വില പരിഷ്‌കരണമെന്നാണ് അറിയിപ്പ്.

പാൽ ലിറ്ററിന് 4 രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയും വർധിക്കും. പുതിയ പാക്കറ്റുകൾ വിപണിയിലെത്തുന്നതുവരെ പഴയ വില അച്ചടിച്ച കവറുകളിലാണ് വിതരണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

പാൽ ഉൽപ്പന്നങ്ങൾക്കും നെയ്യടക്കമുള്ള മറ്റു ഉൽപ്പന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില ഉയരാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. പാചകവാതകത്തിനും പാൽ ഉൽപ്പന്നങ്ങൾക്കും വില കൂടിയ സാഹചര്യത്തിൽ ഹോട്ടൽ മേഖലയിലും ഭക്ഷണവില ഉയരാനുള്ള സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

വില വർധനയെ തുടർന്ന് ഹോട്ടൽ ഉടമകളും ആശങ്കയിലാണ്.

പുതിയ നിരക്കുകൾ പ്രകാരം:

  • മഞ്ഞ കവർ പാൽ: ₹27
  • നീല കവർ പാൽ: ₹30
  • ഓറഞ്ച് കവർ പാൽ: ₹30
  • പച്ച കവർ പാൽ: ₹32
  • കൗ മിൽക് (1 ലിറ്റർ ബോട്ടിൽ): ₹75
  • തൈര് ക്ലാസിക്: ₹40
  • തൈര് എലൈറ്റ്: ₹45

സംസ്ഥാനത്തെ ക്ഷീരമേഖലയെ പ്രതിനിധീകരിക്കുന്ന MILMAയുടെ തീരുമാനം ഉപഭോക്തൃ മേഖലയിലും ഹോട്ടൽ വ്യവസായത്തിലും നേരിട്ട് പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button