ലോ കോളേജ് മൂല്യനിർണയത്തിലെ അപാകത; കേരള സർവകലാശാലയിൽ എസ്‌എഫ്‌ഐ പ്രതിഷേധം സംഘർഷത്തിൽ

തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ്‌എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കേരള സർവകലാശാല ആസ്ഥാനത്ത് രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.

മൂല്യനിർണയത്തിലെ അപാകതകളും കേരള സർവകലാശാല ലോ കോളേജുകളിലെ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട മാറ്റങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതോടെയാണ് സംഘർഷമുണ്ടായത്.

പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ മുടിക്ക് കുത്തിപ്പിടിച്ച് പൊലീസ് ബലമായി നീക്കിയെന്നാണ് എസ്‌എഫ്‌ഐ ആരോപണം. ഇതിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ പ്രവർത്തകർ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.

പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പിന്നീട് വിട്ടയക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button