കെ.വി. തോമസ് വീണ്ടും ഡല്‍ഹി ദൗത്യത്തിന്; ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച, വിവിധ സംസ്ഥാനങ്ങളുടെ ക്ഷണം

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞ മുന്‍ കേന്ദ്രമന്ത്രി K. V. Thomas വീണ്ടും ഡല്‍ഹിയിലേക്ക്. വിവിധ സംസ്ഥാനങ്ങള്‍ തങ്ങളുടെ ഡല്‍ഹി പ്രത്യേക പ്രതിനിധിയായി ചുമതലയേല്‍ക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമാണ് കെ.വി. തോമസ് പ്രത്യേക പ്രതിനിധി പദവി രാജിവെച്ചത്. തുടര്‍ന്ന് കേരള ഹൗസിലെ 304-ാം നമ്പര്‍ മുറിയും ഓഫിസും വാഹനവും ഉള്‍പ്പെടെയുള്ള ഔദ്യോഗിക സൗകര്യങ്ങളും ഒഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ന് വീണ്ടും ഡല്‍ഹിയിലേക്ക് യാത്രതിരിക്കുന്ന അദ്ദേഹം അഞ്ച് ദിവസത്തേക്ക് തലസ്ഥാനത്ത് തങ്ങും.

ഈയാഴ്ച ഡല്‍ഹിയില്‍ കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ മാധ്യമ പുരസ്‌കാര വിതരണവും അദ്ദേഹത്തിന്റെ 80-ാം പിറന്നാള്‍ ആഘോഷവും നടക്കും.

ഡല്‍ഹിയിലെത്തുന്ന കെ.വി. തോമസ് ഇന്ന് M. A. Babyയുമായി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തും. ഇതോടെ സി.പി.എം. ബന്ധം ഔപചാരികമായി അവസാനിപ്പിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിജെപി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേന്ദ്ര ധനമന്ത്രി Nirmala Sitharamanയുമായി ഞായറാഴ്ചയ്ക്കകം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. അടുത്ത മാസം ഉപരാഷ്ട്രപതി C. P. Radhakrishnanനൊപ്പം യൂറോപ്യന്‍ സന്ദര്‍ശനവും നടത്താനാണ് തീരുമാനം.

ബിജെപി ദേശീയ സെക്രട്ടറി B. L. Santhoshുമായും കെ.വി. തോമസ് ചര്‍ച്ച നടത്തും. ബിജെപി നേതൃത്വവുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധം കണക്കിലെടുത്ത് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഡല്‍ഹി പ്രത്യേക പ്രതിനിധി പദവി വാഗ്ദാനം ചെയ്തതായാണ് സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കെ.വി. തോമസ് കോണ്‍ഗ്രസില്‍നിന്ന് അകന്ന് സി.പി.എം. സഹയാത്രികനായത്. പിന്നീട് കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രത്യേക പ്രതിനിധിയായും പ്രവര്‍ത്തിച്ചു. നിലവില്‍ ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ലാത്തതിനാല്‍ വിവിധ സര്‍ക്കാരുകളുടെ ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നതിന് നിയമപരമായ തടസമില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button