ജോലിക്കിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: ജോലിക്കിടെ കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം പാറശാല അമ്പൂരി സ്വദേശി സന്തോഷ് (40)​ ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് സന്തോഷിനെ ഉടൻ തന്നെ പാറശാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം സന്തോഷിന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ജീവൻ രക്ഷിക്കാനുള്ള നടപടികളൊന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും കൃത്യമായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *