നാൽപതിലും എന്തൊരഴകാണ്, പിങ്കിൽ സ്റ്റൈലിഷായി കാജൽ അഗർവാൾ

മുംബൈ: സ്റ്റൈലിഷ് ലുക്കിൽ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധനേടി നടി Kajal Aggarwal. ബേബി പിങ്ക് ബോഡികോൺ മിനി ഡ്രസിലുള്ള പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മിനിമൽ മേക്കപ്പും ഫ്രീ ഹെയർ സ്റ്റൈലുമായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നാൽപത് കഴിഞ്ഞിട്ടും കാജലിന്റെ യുവത്വഭംഗി അതേപടി തുടരുകയാണെന്നാണ് ആരാധകരുടെ കമന്റുകൾ. താരം പങ്കുവച്ച ചിത്രങ്ങൾക്ക് നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. നടിമാരായ Tamannaah Bhatia, Nisha Aggarwal, Hansika Motwani, Rakul Preet Singh, Diana Penty എന്നിവരും ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.
ഫിറ്റ്നസിൽ ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് കാജൽ. അമ്മയായ ശേഷവും ലുക്കിൽ യാതൊരു മാറ്റവുമില്ലെന്നാണ് ആരാധകർ പറയുന്നത്.
‘ദ് ഇന്ത്യ സ്റ്റോറി’യാണ് കാജലിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം. ബിഗ് ബജറ്റ് ചിത്രമായ ‘രാമായണ’ത്തിലും താരം ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്.
2004-ൽ പുറത്തിറങ്ങിയ ‘ക്യുൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാജൽ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് തെന്നിന്ത്യൻ സിനിമകളിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്നു. 2020 ഒക്ടോബർ 30ന് ബാല്യകാല സുഹൃത്തായ Gautam Kitchluവിനെയാണ് താരം വിവാഹം കഴിച്ചത്. 2022ൽ ഇരുവർക്കും കുഞ്ഞ് പിറന്നു.
Kannappaയിലാണ് കാജൽ അവസാനമായി അഭിനയിച്ചത്.



